
കോട്ടയം: നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ശില്പശാല സംഘടിപ്പിച്ചു.
ആദ്യഘട്ടത്തിൽ വെളിയന്നൂർ, തിരുവാർപ്പ്, മീനച്ചിൽ, വാഴൂർ, എലിക്കുളം ഗ്രാമപഞ്ചായത്തുകളിലും രണ്ടാംഘട്ടത്തിൽ ചെമ്പ്, ഞീഴൂർ, പുതുപ്പള്ളി, മാടപ്പള്ളി, തിടനാട്, കൂട്ടിക്കൽ, വിജയപുരം, പനച്ചിക്കാട്, അയർക്കുന്നം, കുറിച്ചി പഞ്ചായത്തുകളിലുമാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തുന്നത്. മാലിന്യം, ഊർജ്ജം, വ്യവസായം, കൃഷി തുടങ്ങിയ മേഖലകളിൽ പുറന്തള്ളുന്ന കാർബണിന്റെ അളവ് കണക്കാക്കി ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയുമാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |