
വൈക്കം : വൈക്കം ഗവ. ഗേൾസ് ഹൈസ്‌ക്കൂളിലെ 1974-75 വർഷകാലത്തെ എസ്.എൽ.എൽ. സി ബാച്ചിലെ പൂർവവിദ്യാർത്ഥികൾ സംഗമിച്ചു. കിഴക്കേനട പട്ടാര്യസമാജം ഹാളിൽ നടത്തിയ പരിപാടിയിൽ കേക്ക് മുറിച്ച് മധുരം പങ്കുവച്ചും, കലാപരിപാടികൾ നടത്തിയും, ഉച്ച ഭക്ഷണം ഒരുക്കിയും 50 വർഷ കാലത്തെ ഓർമ്മകൾ പങ്കുവച്ചു. നഗരസഭ മുൻ ചെയർപേഴ്സൺ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. സംഘാടക പ്രതിനിധി ഭാനുമതി അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർപേഴ്സൺ ശ്രീലത ബാലചന്ദ്രൻ, വി. കൃഷ്ണാംബാൾ, ശൈലജ നായർ, ജി. രമാദേവി, ലത വർമ്മ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |