SignIn
Kerala Kaumudi Online
Thursday, 22 October 2026 4.54 PM IST

വ്യാപാരികളുടെ പ്രതിഷേധ ധർണ

dharna

വൈക്കം : തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്തിയ അന്യായമായ തൊഴിൽ നികുതി വർദ്ധനവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗൺ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രാവിലെ 9 മുതൽ 11 വരെ കടകൾ അടച്ചായിരുന്നു പ്രതിഷേധം. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ശിവദാസ് സമരം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.ആർ. റെജി, സെക്രട്ടറി എൻ.ജി. ബാലചന്ദ്രൻ, ട്രഷറർ പി.കെ. ജോൺ, സി. അനൂപ്, കെ. ശിവപ്രസാദ്, ജെയ് ജോൺ പേരയിൽ, സി.ലിജൂസ്, വനിത വിഭാഗം പ്രസിഡന്റ് ഓമന മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL