SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

മാണിസം തികഞ്ഞ  സ്വദേശി പ്രത്യയശാസ്ത്രം : ജോസ് കെ.മാണി

manisam

കോട്ടയം : നാടിന്റെ സ്പന്ദനങ്ങളെയും ജനങ്ങളുടെ നിത്യജീവിത പ്രശ്‌നങ്ങളെയും സാമൂഹിക യാഥാർത്ഥ്യങ്ങളെയും ആഴത്തിൽ തൊട്ടറിഞ്ഞ് പരിഹാരം നിർദ്ദേശിക്കുന്ന തികഞ്ഞ സ്വദേശി പ്രത്യയ ശാസ്ത്രമാണ് മാണിസമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി. കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാണിസം യൂത്ത് കോൺക്ലേവ് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക സംസ്‌കാരം പുലരുന്ന ഒരു രാജ്യത്തിന്റെ പുരോഗമന പാതയിൽ കർഷകരുടെയും കർഷക തൊഴിലാളികളുടെയും പങ്കാളിത്തവും സഹകരണവും അനിവാര്യമാണെന്ന മാണിസത്തിന്റെ ചൂണ്ടിക്കാട്ടലുകൾ 1970 ന് മുമ്പ് നിലവിലുണ്ടായിരുന്ന ആസൂത്രണ പ്രക്രിയയുടെ അലകും പിടിയും മാറാൻ കാരണമായി. ഇന്ത്യൻ ഫെഡറലിസത്തിന്റെ അടിസ്ഥാനശിലയായി പിന്നീട് മാറിയത് സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമെന്ന മാണിസം നൽകിയ പ്രാവർത്തിക ആശയത്തിലൂടെയാണ്. മാണിസം ഒരു പ്രത്യയശാസ്ത്രം മാത്രമല്ല നിലനിൽപ്പിനും അതിജീവനത്തിനും ജനസമൂഹങ്ങൾക്ക് പ്രചോദനം നൽകുന്ന വർഗ്ഗസമര മാർഗം കൂടിയാണ്. അദ്ധ്വാനവർഗ സിദ്ധാന്തത്തിന്റെ ആശയങ്ങൾ മാണിസം എന്ന പേരിലാണ് നിലനിൽക്കുന്നത്. ഒരു നാടിനും അവിടുത്തെ അടിസ്ഥാന ജനവിഭാഗങ്ങൾക്കും നിലനിൽക്കുവാനും അതിജീവിക്കാനും പ്രചോദനം നൽകുന്ന ആശയങ്ങളുടെ സമാഹരണമാണ് മാണിസമെന്നും, മനുഷ്യരുള്ളിടത്തോളം അത് നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL