
ബ്രഹ്മമംഗലം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് മാനുസ്ക്രിപ്റ്റോളജി വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ബ്രഹ്മമംഗലം പുത്തൻകാലായിൽ വീട്ടിൽ ഡോ.ശ്രീരേഖ ജയദാസിനെ യൂത്ത് കോൺഗ്രസ് ചെമ്പ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാർ ഷാൾ അണിയിച്ചു. ചെമ്പ് മണ്ഡലം പ്രസിഡന്റ് ജോർജുകുട്ടി ഷാജി അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എസ്.ജയപ്രകാശ്, രാഗിണി ഗോപി, രമണിമോഹൻദാസ്, കെ.ഡി.രവി, ഗൗതം ഗോപകുമാർ, ജയദാസ് ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |