
ചങ്ങനാശേരി: ഇത്തിത്താനം 3530ാം നമ്പർ എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച മെറിറ്റ് ഡേ ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.കെ അപ്പുക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ, താലൂക്ക് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ശ്രീകുമാർ, കരയോഗം സെക്രട്ടറി ജി.സന്തോഷ്, വനിതാ സമാജം സെക്രട്ടറി പി.സി രാധാമണി, ബാലസമാജം പ്രസിഡന്റ് തീർത്ഥ ആർ.നായർ, രമണിഭായി, ഡോ.മീര പ്രസന്നൻ, ഗൗതം ജെ.പ്രകാശ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |