
വൈക്കം : വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഉദയനാപുരം വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിച്ച് സ്മാർട്ടാക്കുന്നതിനായി സർക്കാർ 45 ലക്ഷം രൂപ അനുവദിച്ചു. വില്ലേജ് ഓഫീസ് വാടകക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്നതിനാൽ പ്രായമായവർക്ക് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി അഖിലേന്ത്യാ കിസ്സാൻ സഭ ഉദയനാപുരം ഈസ്റ്റ് മേഖലാ കമ്മറ്റി മന്ത്രി കെ.രാജന് നിവേദനം നൽകിയിരുന്നു. സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കണമെന്ന് കിസ്സാൻ സഭ മണ്ഡലം സെക്രട്ടറി കെ.എം.മുരളീധരൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |