SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

ചക്കാമ്പുഴയിലെ മഞ്ഞപ്പിത്തബാധ : പ്രതിരോധ നടപടി ശക്തമാക്കും

man

പാലാ : രാമപുരം ഗ്രാമപഞ്ചായത്തിലെ ചക്കാമ്പുഴ വാർഡിൽ മഞ്ഞപ്പിത്തം വ്യാപകമായതോടെ പ്രതിരോധനടപടികൾ സ്വീകരിക്കാൻ ഇന്നലെ രാമപുരം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. ഓരോ ആഴ്ചയിലെയും സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇരുപതംഗ മോണിറ്ററിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. സമീപ വാർഡുകളിലെയും ജലസ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യും. പൊതുജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചുള്ള നോട്ടീസ് പഞ്ചായത്തിലെ എല്ലാ വീടുകളിലും എത്തിക്കും. സ്‌കൂൾ അസംബ്ലികൾ, കുടുംബശ്രീ യോഗങ്ങൾ എന്നിവിടങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നൽകും. നിലവിൽ രോഗം നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. യോഗത്തിന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, മെഡിക്കൽ ഓഫീസർ ഡോ. യശോധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

മുൻകരുതൽ ഇവ

പ്രദേശത്തെ എല്ലാ വീടുകളിലെയും കിണറുകളിൽ ക്ലോറിനേറ്റ് ചെയ്യും

വിവാഹമടക്കമുള്ള ചടങ്ങുകളിൽ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും

വഴിയോരക്കടകളിലും, ഹോട്ടലുകളിലുമടക്കം പരിശോധന നടത്തും

വ്യക്തിശുചിത്വം പാലിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകും


സെബിന് നാടിന്റെ യാത്രാമൊഴി
ചക്കാമ്പുഴയിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച അമ്പാട്ട് സെബിൻ ടോമിയ്ക്ക് (14) നാടിന്റെ യാത്രാമൊഴി. സെബിൻ പഠിച്ചിരുന്ന പാലാ സെന്റ്‌തോമസ് സ്‌കൂളിൽ ഭൗതികദേഹം പൊതുദർശനത്തിന് വച്ചു. അദ്ധ്യാപകർ, വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് സംസ്‌കാരം വൻജനാവലിയുടെ സാന്നിധ്യത്തിൽ ചക്കാമ്പുഴ പള്ളി സെമിത്തേരിയിൽ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL