SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

ധർണ നടത്തി

dharna
ഭൂനികുതി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇളങ്ങുളം വില്ലേജ് ഓഫീസിന് മുൻപിൽ കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഡി.സി.സി.വൈസ്പ്രസിഡന്റ് എ.കെ.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു.


ഇളങ്ങുളം: ഇടതുപക്ഷ സർക്കാരിന്റെ അന്യായമായ ഭൂനികുതി വർദ്ധിപ്പിക്കൽ തുടങ്ങിയ ജനദ്രോഹ നടപടികൾക്കെതിരെ കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം എലിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇളങ്ങുളം വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഡി.സി.സി.വൈസ് പ്രസിഡന്റ് എ.കെ.ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെയിംസ് ജീരകത്തിൽ അദ്ധ്യക്ഷത വഹിച്ചു. വി.ഐ.അബ്ദുൽ കരീം, ചാക്കോ കരിമ്പീച്ചിയിൽ, യമുന പ്രസാദ്, സിനിമോൾ കാക്കശ്ശേരിയിൽ, സിന്ധു സോണി, ജിഷ്ണു പറപ്പള്ളി, മനീഷ് കൊച്ചാങ്കൽ ,ബിനു തലച്ചിറ, ഭായി സുവൃതൻ ഈറ്റോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, DHARNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL