
ചങ്ങനാശേരി: ഭൂനികുതി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം പെരുന്നയിലെ ചങ്ങനാശേരി വില്ലേജ് ഓഫീസിനു മുൻപിൽ കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.എസ് രഘുറാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിയാദ് അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ നൗഷാദ്, സുരേഷ് ഫാത്തിമാപുരം, പി.കെ സുശീലൻ, പി.എച്ച് അഷറഫ്, ഗീത ശ്രീകുമാർ, മജീദ് ഖാൻ, കുഞ്ഞുമോൻ പുളിമ്മൂട്ടിൽ, ചന്ദ്രസേനൻ, നെജിയാ നൗഷാദ്, റൗഫ്, റഫീക് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |