
വൈക്കം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷനും വൈക്കം നഗരസഭയും ചേർന്ന് വിദ്യാർത്ഥികൾക്ക് ശുചിത്വബോധവത്കരണ പരിപാടി നടത്തി. ശുചിത്വത്തെ കുറിച്ച് വിദ്യാർത്ഥികളുടെ കാഴ്ചപ്പാട് പ്രദർശിപ്പിക്കാൻ ചിത്രരചന മത്സരവും നടത്തി. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്. എം. ടി.ആർ. ഓമന അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ അശോകൻ വെളളവേലി, ക്ലീൻ സിറ്റി മാനേജർ വി.പി. അജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ പി. ഷിബു, സീമ, പ്രവീണ, രമ്യ , ശുചിത്വമിഷൻ ഭാരവാഹികൾ, സ്കൂൾ അധികൃതർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |