
കോട്ടയം : മണിമലയാറിന്റെ ഈ അവസ്ഥ കണ്ടാൽ ആരും സഹിക്കില്ല. വറ്റിവരണ്ട് ആകെ കോലംകെട്ടു. പല ഭാഗങ്ങളിലും പ്രളയത്തിൽ ഒഴുകിയെത്തിയ പാറക്കൂട്ടങ്ങളും മണൽത്തിട്ടകളും മാത്രമാണ് അവശേഷിക്കുന്നത്. മണിമലയാറിനെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികളാണ് പ്രവർത്തിക്കുന്നത്. കിഴക്കൻ മലയോര മേഖലയിൽ കുടിവെള്ളം മുട്ടുമോയെന്നാണ് ആശങ്ക. താത്കാലിക ഓലികൾ നിർമ്മിച്ച് ജലം ശേഖരിക്കുകയാണ് പ്രദേശവാസികൾ. മണൽമൂടിയ ഭാഗങ്ങളെല്ലാം ചെറിയ ഓലികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രളയത്തിന് മുൻപ് കടുത്ത വേനലിലും മണിമലയാറിനെ ജലസമൃദ്ധമാക്കിയിരുന്നത് കയങ്ങളായിരുന്നു. പ്രദേശവാസികൾക്ക് കുളിക്കുന്നതിനുും മറ്റ് വീട്ടാവശ്യങ്ങൾക്കും ഇവിടുത്തെ ജലശേഖരത്തെയാണ് ആശ്രയിച്ചിരുന്നത്. വെള്ളം കെട്ടിനിൽക്കുന്നത് സമീപത്തെ കിണറുകളെയും ജലസമൃദ്ധമാക്കിയിരുന്നു. എന്നാൽ പ്രളയാനന്തരം കയങ്ങളെല്ലാം മണൽ വന്നുമൂടി. ഇതോടെയാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. ആറിന്റെ ആഴവും വ്യാപ്തിയും കുറഞ്ഞ് മൈതാനത്തിന് സമാനമായി. ചെറിയ മഴപെയ്താൽ പോലും ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് വെള്ളപ്പൊക്കത്തിനിടയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |