SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

യുവജന കമ്മിഷൻ അംഗം സന്ദർശിച്ചു

youth

കോട്ടയം: യുവജന കമ്മിഷൻ അംഗം അഡ്വ.അബേഷ് അലോഷ്യസ് ഗവ.നഴ്‌സിംഗ് കോളേജ് സന്ദർശിച്ചു. കോളേജ്, ഹോസ്റ്റൽ, വിദ്യാർത്ഥി പ്രതിനിധികളെയും അദ്ധ്യാപകരെയും സന്ദർശിച്ച കമ്മിഷനംഗം നടപടികൾ വിലയിരുത്തി. റാഗിംഗ് മനുഷ്യത്വരഹിതമെന്നും ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ക്യാമ്പസുകളിൽ റാഗിംഗ് വിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. കമ്മിഷന് പരാതി നൽകാനുള്ള 24 മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പർ അടങ്ങിയ പ്രചാരണ ബോർഡുകൾ ജില്ലയിൽ സ്ഥാപിക്കും. റാഗിംഗിന് വിധേയരായവർക്ക് കൗൺസലിംഗ് അടക്കം സേവനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL