
പൊൻകുന്നം: ശബരിമല തീർത്ഥാടകർ പതിനെട്ടാംപടി കയറിയാൽ നേരെ ദർശനം നടത്താൻ സൗകര്യം ഏർപ്പെടുത്തുന്നത് സ്വാഗതാർഹമാണെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം പൊൻകുന്നം യൂണിയൻ. ദേവസ്വം മന്ത്രിക്കും തിരുവിതാംകൂർ ദേവസ്വംബോർഡിനും ഈ നിർദ്ദേശം ഉൾപ്പെടുത്തി നേരത്തെ യൂണിയൻ കമ്മിറ്റി നിവേദനം നൽകിയിരുന്നു. യൂണിയന്റെ ആവശ്യം അംഗീകരിച്ച അധികാരികൾക്ക് യോഗം നന്ദി അറിയിച്ചു. പ്രസിഡന്റ് അഡ്വ.എം.എസ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് മുരളികുമാർ, ജനറൽസെക്രട്ടറി ബി.ചന്ദ്രശേഖരൻ നായർ, സി.എൻ.തങ്കപ്പൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |