SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

മെഡിക്കൽ കോളേജ് നേത്ര വിഭാഗത്തിൽ മെഷീനുകൾ തകരാറിൽ.... അധികൃതർക്ക് അന്ധത,​ രോഗികൾക്ക് മ്ലാനത

eye

കോട്ടയം : ദിനം പ്രതി നൂറുകണക്കിന് ആളുകൾ ചികിത്സതേടിയെത്തുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേത്രവിഭാഗത്തിലെ ലേസർ - ഒ.സി.ടി മെഷീൻ തകരാറിലായതോടെ രോഗികൾക്ക് ദുരിതം. അന്യജില്ലകളിൽ നിന്നുൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തുമ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് നിരാശരായി മടങ്ങുകയാണ്.

മാസങ്ങളായിട്ടും തകരാർ പരിഹരിക്കുന്നതിനോ, പുതിയത് ഏർപ്പെടുത്തുന്നതിനോ ആശുപത്രി അധികൃതർ നടപടി സ്വീകരിക്കുന്നില്ല. കണ്ണിലെ റെറ്റിനയുടെ നടുഭാഗത്തെ ഞരമ്പിന് ബാധിക്കുന്ന നീര്, കൊഴുപ്പ്, ബ്ലീഡിംഗ് , ഞരമ്പിന്റെ കട്ടി എന്നിവ കണ്ടെത്തുന്നതിനാണ് ഒ.സി.ടി മെഷീൻ ഉപയോഗിക്കുന്നത്. കണ്ണിലുണ്ടാകുന്ന വിവിധ രോഗങ്ങൾക്ക് ലേസർ ചികിത്സയും സഹാകമായിരുന്നു. കൃഷ്ണമണിയിലെ പ്രഷർ ലേസർ ഉപയോഗിച്ച് നിയന്ത്രിക്കാം. കണ്ണിലുണ്ടാകുന്ന ഒരു തരം ദ്രാവകത്തിന്റെ അളവ് കൂടി ഇത് പുറത്തേക്ക് പോകാതിരിക്കുന്ന അവസ്ഥയിൽ റെറ്റിനയിൽ പ്രഷർ വ്യതിയാനം സംഭവിക്കാം. ഇത് പരിഹരിക്കുന്നതിന് ലേസർ ഉപയോഗിച്ച് സുഷിരം ഉണ്ടാക്കി ദ്രാവകത്തെ പുറത്തേക്ക് കളയുന്നതാണ് രീതി.

കീശ കീറും, സ്വകാര്യ ആശുപത്രികൾ ശരണം
ലേസറും ഒ.സി.ടിയും എടുക്കുന്നതിന് രോഗികൾ മറ്റ് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ്. അതും ഭീമമായ പണം നൽകണം. സാമ്പത്തികശേഷിയില്ലാത്തവരാണ് കൂടുതലായും മെഡിക്കൽ കോളേജിനെ ആശ്രയിച്ചിരുന്നത്. ജില്ലാ ജനറൽ ആശുപത്രിയിലേക്ക് രോഗികളെ ഒ.സി.ടിയ്ക്കായി പറഞ്ഞയക്കുന്നുണ്ടെങ്കിലും ഇവിടെ പ്രിന്റർ തകരാറിലാണ്. ഒ.സി.ടി സ്‌കാനിന്റെ പകർപ്പ് രോഗികളുടെ വാട്സ് ആപ്പിലേക്ക് അയക്കുകയാണ്. ഇതുമായി രോഗി സ്വകാര്യ കമ്പ്യൂട്ടർ സെന്ററുകളിലെത്തി പ്രിന്റ് എടുക്കണം. എന്നാൽ ആധുനിക ഫോൺ ഇല്ലാത്തവരും, വാട്സ് ആപ്പടക്കം കൈകാര്യം ചെയ്യാൻ അറിയാത്തവരും കുഴയും.


നാല് ജില്ലകളിൽ നിന്ന് നിരവധിപ്പേർ ചികിത്സതേടിയെത്തുന്ന ആശുപത്രിയാണ് കോട്ടയം മെഡിക്കൽ കോളേജ്. നേത്രവിഭാഗത്തിലെ മെഷീനുകളുടെ തകരാർ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം.

(രോഗികൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL