
കോട്ടയം : ലോകവൃക്ക ദിനവുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജ് വൃക്ക രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബിരുദാനന്തര വിദ്യാർത്ഥികൾക്കായി ഇന്റർ കോളേജിയേറ്റ് ക്വിസ് മത്സരം സംഘടിപ്പിക്കും. മാർച്ച് എട്ടിന് കോട്ടയം മെഡിക്കൽ കോളേജ് പി.ടി.എ ഹാളിൽ രാവിലെ 10 നാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വകുപ്പ് മേധാവിയുടെ കത്ത് ഉൾപ്പെടുത്തി രണ്ട് പേരുള്ള ടീമായി രജിസ്റ്റർ ചെയ്യാം. മെഡിസിൻ, പീഡിയാട്രിക്ക് ബിരുദാനന്തര വിദ്യാർത്ഥികൾ 25 ന് മുമ്പ് രജിസ്റ്റർ ചെയ്യണം. രജിസ്റ്റ nephrology. department@gmail.com എന്ന ഇമെയിലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഫോൺ: 9809955936.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |