
മുണ്ടക്കയം ഈസ്റ്റ് : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തൽ എം.പി നയിക്കുന്ന മഹിള സാഹസ് യാത്രയ്ക്ക് ഇടുക്കി ജില്ലാകവാടമായ മുപ്പത്തിയഞ്ചാംമൈലിൽ സ്വീകരണം നൽകി. ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സ്റ്റാൻലി സണ്ണി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം കുട്ടി കല്ലാർ , മിനി സാബു, സ്വർണലത അപ്പുക്കുട്ടൻ, നിജി നിഷംസുദ്ദീൻ, ഡൊമിന സജി, നിഷാ സോമൻ , എ.പി.ഉസ്മാൻ, സിറിയക് തോമസ്, എം.ഡി.അർജുനൻ, ജോർജ് ജോസഫ്, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |