
തലയോലപ്പറമ്പ് : പൊതിതൃക്കരായിക്കുളം മഹാദേവക്ഷേത്രത്തിൽ താഴികക്കുടം ഷോഷയാത്രയ്ക്ക് ഭക്തിനിർഭരമായ വരവേൽപ്പ്. പൂഴിക്കോൽ ഗുരുമന്ദിരത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. പുനരുദ്ധാരണ സമിതി പ്രസിഡന്റ് പി. വി.സുരേന്ദ്രൻ, കൺവീനർ എസ്.എൻ.സുരേഷ് കുമാർ, ദേവസ്വം ഭരണസമിതിയംഗം ജി.എസ്.വേണു ഗോപാൽ, ദേവസ്വം, പുനരുദ്ധാരണ സമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ച് 10 ന് തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നവീകരണ കലശത്തോടുകൂടിയാണ് ബിംബ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നത്. തേക്ക് തടിയിലാണ് ഇരുനിലകളോട് കൂടിയ പുതിയ ശ്രീകോവിൽ നിർമ്മിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |