
മുണ്ടക്കയത്ത് പുതിയ പൊലീസ് സ്റ്റേഷൻ
കെട്ടിടത്തിന്റെ ശിലാസ്ഥാപനം ശനിയാഴ്ച തന്നെ
മുണ്ടക്കയം : സ്ഥലത്തെച്ചൊല്ലിയുള്ള തടസങ്ങൾ നീങ്ങുന്നു... മുണ്ടക്കയം പൊലീസ് സ്റ്റേഷനായിആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിക്കും. വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി. എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും.
നിർമ്മാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മൂന്ന് നിലകളിലായി ആകെ 7,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.
നിലവിലുള്ള പൊലീസ് സ്റ്റേഷന് സമീപത്ത് തന്നെയാണ് പുതിയ സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം നിശ്ചയിച്ചിട്ടുള്ളത്. ഭൂമിയുടെ അവകാശത്തെച്ചൊല്ലി ദേവസ്വം ബോർഡുമായ ി തർക്കങ്ങൾ ഉണ്ടെങ്കിലും അത് ഉടൻ പരിഹരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
പുതിയ കെട്ടിടത്തിൽ ഇങ്ങനെ
വിശാലമായ പാർക്കിംഗ് ഏരിയ
ഗ്രൗണ്ട് ഫ്ലോറിൽ ലോ ആൻഡ് ഓർഡർ വിഭാഗം,
എസ്.എച്ച്.ഒ റൂം, എസ് ഐ റൂം,റൈറ്റർ റൂം, കമ്പ്യൂട്ടർ റൂം, ട്രാൻസ്ജെൻഡർ ലോക്കപ്പ് ഉൾപ്പെടെ
മൂന്ന് ലോക്കപ്പുകൾ, വിസിറ്റേഴ്സ് റൂം, വിസിറ്റേഴ്സ് ടോയ്‌ലറ്റ്
,അംഗ പരിമിതർക്ക് വേണ്ടിയുള്ള ടോയ്ലറ്റ്, ആംസ് റൂം.
ഒന്നാമത്തെ നിലയിൽ ക്രൈം സെക്ഷൻ വിഭാഗം. അതിൽ ക്രൈം എസ് ഐ റൂം, എ എസ് ഐ റൂം, മറ്റ് പോലീസ് ഉദ്യോഗസ്ഥർക്ക് ഓഫീസ് റൂമുകൾ, ഇന്ററോഗ്ഷൻ റൂം, തൊണ്ടി റൂം, റെക്കാഡ് റൂം, ടോയ്ലറ്റുകൾ മുതലായവയും,
രണ്ടാം നിലയിൽ ജനമൈത്രി ഹാൾ, റിക്രിയേഷൻ റൂം, പോലീസ് ഉദ്യോഗസ്ഥർക്ക് ഉള്ള വിശ്രമ മുറികൾ എന്നിവ.
ഗവൺമെന്റ് ഏജൻസിയായ കേരള പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് തീരുമാനം.
2.20
ഏക്കർ
ഭൂമി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |