പാമ്പാടി: അണ്ടർ വാല്യുവേഷൻ അദാലത്ത് പാമ്പാടി സബ്ബ് രജിസ്ട്രാർ ഓഫീസിൽ ഇന്ന് രാവിലെ 10ന് നടക്കും. 1987 ജനുവരി ഒന്ന് മുതൽ 2017 മാർച്ച് 31 വരെയുള്ള ആധാരങ്ങളുടെ വില കുറച്ചുകാണിച്ചതുമൂലം അണ്ടർ വാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ടവർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ 60 ശതമാനം വരെയും ഇളവുകൾ ലഭിക്കും. 2017 ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയുള്ള കേസുകൾക്ക് രജിസ്‌ട്രേഷൻ ഫീസ് പൂർണ്ണമായി ഒഴിവാക്കി കുറവ് മുദ്ര വിലയുടെ 50 ശതമാനം മാത്രം അടയ്ക്കാമെന്ന് സബ്ബ് രജിസ്ട്രാർ അറിയിച്ചു. ഫോൺ: 0481 2509099.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |