SignIn
Kerala Kaumudi Online
Friday, 23 October 2026 8.35 AM IST

മാലിന്യമുക്തം നവകേരളം പദ്ധതി ഹരിത ടൗണുകൾ പ്രഖ്യാപിച്ചു

p-preethi
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മറവന്തുരുത്ത് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ശുചീകരണം നടത്തി ഹരിത ടൗണുകളായി പ്രഖ്യാപിക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മറവൻതുരുത്ത് പഞ്ചായത്തിന്റെ വിവിധ ടൗണുകൾ ശുചീകരിച്ച് ഹരിത ടൗണുകളായി പ്രഖ്യാപിച്ചു. ടോൾ, പാലാംകടവ്, ആ​റ്റുവേലക്കടവ് ഹരിത ടൂറിസം സെന്റർ, കുലശേഖരമംഗലം തുടങ്ങിയ സ്ഥലങ്ങളാണ് ശുചീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്​റ്റാൻഡിങ് കമ്മി​റ്റി അധ്യക്ഷ സീമ ബിനു, ആരോഗ്യവിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മി​റ്റി അധ്യക്ഷ ബിന്ദു പ്രദീപ്, പോൾ തോമസ്, സി.സുരേഷ് കുമാർ, കെ.ബി.രമ, മജിത ലാൽജി, കെ.എസ്.ബിജുമോൻ, മോഹൻ കെ. തോട്ടുപുറം, പ്രമീള രമണൻ, ഗീത ദിനേശൻ, സെക്രട്ടറി കെ.സുരേഷ് കുമാർ, അസിസ്​റ്റന്റ സെക്രട്ടറി സനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, M
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL