
തലയോലപ്പറമ്പ് : ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ബ്രഹ്മമംഗലം ഗ്രാമീണ ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കാവടി ഘോഷയാത്ര വർണ്ണാഭമായി. മേതൃക്കോവിൽ ട്രസ്റ്റ് ചെയർമാൻ പി.കെ. ദിനേശൻ ആശിർവദിച്ചു. ക്ലബ് രക്ഷാധികാരി സുഷിൻ കുമാർ, പ്രസിഡന്റ് കെ.പി. ജയപ്രകാശ്, വൈസ് പ്രസിഡന്റ് മനോജ്, വി.കെ രാജീവ്, എം.ഡി രവീന്ദ്രൻ, സെക്രട്ടറി സന്തോഷ് തറയിൽ, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
നൂറ് കണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കാവടി ഘോഷയാത്ര മാർക്കറ്റ് ചുറ്റി കുരിശുപള്ളി വഴി രാത്രി മഹാദേവ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |