
കുമ്മനം: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വനിതകൾ മുന്നിട്ടിറങ്ങണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. കുമ്മനം നേതാജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ ദിനാഘോഷവും ലഹരി വിരുദ്ധ ക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാല പ്രസിഡന്റ് എ.കെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സിവിൽ ഓഫീസർ ബി.സുമേഷ് ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എസ് അനീഷ്, ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി, പഞ്ചായത്തംഗം ബുഷ്ര തൽഹത്ത്, താലൂക്ക് കൗൺസിൽ അംഗം കെ.കെ മനു, ഡോ.ഗീതാ മാത്യു, തൽഹത്ത് അയ്യംകോയിക്കൽ സി.എസ് ശ്രീധരൻ, എം.ഡി പൊന്നാറ്റ്, ഒ.എൻ സുരേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |