SignIn
Kerala Kaumudi Online
Sunday, 25 October 2026 3.55 PM IST

ചെക്ക് ഡാം വീണ്ടും തുറന്നുവിട്ടു......... കുടിവെള്ളം മുട്ടിച്ച് ക്രൂരവിനോദം 

dam

മുണ്ടക്കയം : ഒന്നും, രണ്ടുമല്ല അഞ്ചാംതവണയാണ് ഈ തോന്ന്യാസം. മണിമലയാറ്റിലെ ചെക്ക് ഡാമിന്റെ ഷട്ടറുകൾ സാമൂഹ്യവിരുദ്ധർ വീണ്ടും തുറന്നുവിട്ടതിൽ വൻ പ്രതിഷേധമാണുയരുന്നത്. ചുട്ടുപൊള്ളുന്ന ചൂടിൽ കുടിവെള്ളത്തിനായി ജനം പരക്കം പായുമ്പോഴാണ് ക്രൂരത. പുലർച്ച തന്നെ വിവരം അറിഞ്ഞ് അധികൃതർ എത്തി ഷട്ടറുകൾ അടച്ചതിനാൽ അധികം ജലം നഷ്ടമായില്ല. കുടിവെള്ള വില്പന മാഫിയയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. ടൗണിലെ പ്രധാന കുടിവെള്ള പദ്ധതിയിൽ വെള്ളം പമ്പ് ചെയ്യുന്നത് ചെക്ക് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പമ്പ് ഹൗസിൽ നിന്നാണ്. ഡാമിൽ വെള്ളം വറ്റിയാൽ വാട്ടർ അതോറിട്ടിയുടെ ജലവിതരണം തടസപ്പെടും. ഇതു മുതലെടുത്ത് കുടിവെള്ള വില്പന നടത്തി ലാഭം കൊയ്യാനാണ് നീക്കം.

ക്യാമറ സ്ഥാപിക്കും

പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് പഞ്ചായത്ത് കമ്മിറ്റി അടിയന്തരമായി ചേർന്നു. ചെക്ക് ഡാം പരിസരത്ത് ക്യാമറ സ്ഥാപിക്കാൻ തീരുമാനമായി. ഇതിന് കാലത്താമസം നേരിട്ടാൽ വീണ്ടും ഡാം തുറന്നുവിടുമോയെന്നാണ് ആശങ്ക. പ്രദേശത്ത് പൊലീസ് പരിശോധനയും ശക്തമാക്കണമെന്നാണ് ആവശ്യം. ഇവിടം കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധശല്യം വ്യാപകമാണ്. മുൻപും നിരവധി പരാതി ഉയർന്നിരുന്നു.

തുറന്നുവിട്ടാൽ

ചെക്ക് ഡാമിലെ വെള്ളം കുറയും

കുടിവെള്ള വിതരണം മുടങ്ങും

കുടിവെള്ള ക്ഷാമം ഇവിടെ രൂക്ഷം

ആശ്രയം കുടിവെള്ള പദ്ധതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL