SignIn
Kerala Kaumudi Online
Sunday, 25 October 2026 3.48 PM IST

വനിതാ ദിനാചരണം, വനിതാ സംഗമം

vanitha-vdi

കോട്ടയം: കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ വനിതാവേദിയുടെ നേതൃത്വത്തിൽ ജില്ലാ വനിതാ സംഗമവും വനിതാ ദിനാചരണവും ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വനിതാ വേദി സംസ്ഥാന കൺവീനർ ശ്രീകുമരിയമ്മ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ചെയർപേഴ്‌സൺ എ.ടി അന്നമ്മ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ അംഗങ്ങൾ ഗാനം ആലപിച്ചു. ജില്ലാ കൺവീനർ കെ.ഗിരിജാദേവി സ്വാഗതവും സി.ഗീത നന്ദിയും പറഞ്ഞു. പുതിയ ജില്ലാ ചെയർപേഴ്‌സണായി എം.നസീമയേയും കൺവീനറായി കെ.ഗിരിജാദേവിയേയും ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL