
പാമ്പാടി : പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി അകലക്കുന്ന് ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്ന ചൂരക്കുന്ന് കൊട്ടേപ്പള്ളി ഈഴവൻ കുളം തച്ചിലങ്ങാട് മുളേർക്കരി റോഡിന്റെ ടാറിംഗ് ഇന്ന് ആരംഭിക്കുമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവർ അറിയിച്ചു. മൂന്ന് കോടി ഏഴ് ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നത്.റോഡ് നിർമ്മാണം പൂർത്തിയായതിന് ശേഷം 5 വർഷത്തെ പരിപാലനവും നിർമ്മാണ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 3.011കിലോമീറ്ററാണ് നീളം. റോഡിന്റെ ഡബ്ലു.എം.എം മെറ്റലിംഗ്, ഓടകളുടെയും ചപ്പാത്ത്,കലുങ്ക് എന്നിവയുടെ നിർമ്മാണം പൂർത്തികരിച്ചു. റോഡ് ബലപ്പെടുത്തലും പൂർത്തിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |