SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

കൂത്തിൽ ലെഗസി കാത്ത് ശ്രീഹരി

sree

തൊടുപുഴ: ആദ്യമായി എം.ജി സർവകലാശാല കലോത്സവത്തിൽ ഉൾപ്പെടുത്തിയ ചാക്യാർകൂത്തിൽ തന്റെ കുടുംബപാരമ്പര്യം കാത്ത് ഒന്നാമനായി ചരിത്രംകുറിച്ച് ശ്രീഹരി എം. ചാക്യാർ. അന്തരിച്ച പ്രശസ്ത കൂടിയാട്ടം കലാകാരൻ പത്മശ്രീ മൂഴിക്കുളം കൊച്ചുക്കുട്ടൻ ചാക്യാരുടെ കൊച്ചുമകനും കൂത്ത്,​ കൂടിയാട്ടം കലാകാരനായ മാർഗി മധുവിന്റെയും നങ്ങ്യാർകൂത്ത് കലാകാരി ഡോ. ജി. ഇന്ദുവിന്റെയും മകനുമാണ് ശ്രീഹരി. ഒമ്പത് വയസ് മുതൽ പ്രൊഫഷണലായി കൂത്ത് അവതരിപ്പിച്ച് തുടങ്ങിയ ശ്രീഹരി ഇതിനകം സിംഗപ്പൂർ, ഇസ്രായേൽ, ദുബായ്, ജർമ്മനി,​ സ്വിറ്റ്സർലണ്ട്,​ ഇറ്റലി,​ ഓസ്ട്രിയ,​ കാനഡ,​ യു.എസ് എന്നീ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പാണ്ഡവരുടെ ദൂതനായി കൃഷ്ണൻ കൗരവ സഭയിൽ ചെല്ലുന്നത് സംബന്ധിച്ച ഭഗവത് ദൂത് പ്രബന്ധമാണ് ശ്രീഹരി വേദിയിൽ അവതരിപ്പിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ മൂന്ന് തവണ ശ്രീഹരി ചാക്യാർകൂത്തിൽ സമ്മാനം നേടിയിട്ടുണ്ട്. തേവര എസ്.എച്ച് കോളേജിലെ ആനിമേഷൻ ആന്റ് വി.എഫ്.എക്സ് ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛനും മുത്തച്ഛനുമാണ് ശ്രീഹരിയുടെ ഗുരുക്കന്മാർ. കൂടിയാട്ടവും കൂത്തും പഠിപ്പിക്കാനായി അച്ഛൻ മാർഗി മധു സ്ഥാപിച്ച നേപത്ഥ്യയിലെ കലാകാരൻ ജിനേഷാണ് മിഴാവ് വായിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL