
തൊടുപുഴ: അച്ഛനെഴുതിയ കഥ പറഞ്ഞ് കഥാപ്രസംഗത്തിൽ ഒന്നാമതെത്തി മിടുക്കി. രാജേഷ് കെ. പുതുമന എഴുതിയ അറയ്ക്കൽ ബീവി എന്ന കഥയാണ് കോട്ടയം ചങ്ങനാശേരി എസ്.ബി കോളേജിലെ പി.ജി വിദ്യാർത്ഥിനിയായ മാധവി അവതരിപ്പിച്ചത്. സ്കൂൾ കലോത്സവങ്ങളിലടക്കം കഥാപ്രസംഗത്തിൽ മാധവി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷം കേരള സർവകലാശാല കലോത്സവത്തിലും മാധവി ഒന്നാമതായിരുന്നു. അദ്ധ്യാപകനായ രാജേഷ് പുതുമന പഴയ കലാപ്രതിഭ കൂടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |