SignIn
Kerala Kaumudi Online
Thursday, 22 October 2026 6.46 PM IST

പൊലീസ് കോടതിയിൽ: ഷൈനിയെയും മക്കളെയും നോബി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു

s

#നിനക്കും മക്കൾക്കും പോയി ചത്തുകൂടേ

കോട്ടയം: ഏറ്റുമാനൂരിൽ വീട്ടമ്മയായ ഷൈനി രണ്ട് പെൺമക്കളോടൊപ്പം ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത് ഭർത്താവ് നോബിയുടെ സമ്മർദ്ദം കാരണമെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഷൈനിയും കുട്ടികളും മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദ്ദത്തിലാക്കിയിരുന്നെന്നും പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും കാണിച്ചാണ് നോബി ലൂക്കോസിന്റെ ജാമ്യാപക്ഷേയിൻമേലുള്ള ഏറ്റുമാനൂർ പൊലീസിന്റെ റിപ്പോർട്ട്. നോബിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും നിന്റെ രണ്ട് മക്കളും ചാകണം, എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ എന്നാണ് നോബി ഫോണിൽ ചോദിച്ചതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഷൈനിയും മക്കളും ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം രാത്രി പത്തരയ്ക്കാണ് നോബി വാട്ട്സ്ആപ്പിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

പ്രതി വിദേശത്തേയ്ക്ക് പോകാൻ സാദ്ധ്യതയുണ്ട്. കേസിന്റെ വിചാരണയ്ക്ക് തടസം നേരിടുന്നതിന് ഇടയാക്കും, സമൂഹത്തിൽ പണവും സ്വാധീനവുമുള്ള ആളായതിനാൽ സാക്ഷികളെ സ്വാധീനിക്കാനും ഷൈനിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും സാദ്ധ്യതയേറെയാണ് തുടങ്ങിയവയാണ് കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഫെബ്രുവരി 28നായിരുന്നു ഏറ്റുമാനൂർ പാറോലിക്കൽ നൂറ്റിയൊന്ന് കവലയ്ക്ക് സമീപം വടകരയിൽ ഷൈനി കുര്യൻ (41), മക്കളായ അലീന (11), ഇവാന (10) എന്നിവർ മരിച്ചത്. നോബിക്കെതിരെ 2024ൽ ഷൈനി തൊടുപുഴ പൊലീസ് സ്‌റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്.ഒമ്പത് മാസമായി ഷൈനിയും മക്കളും പാറോലിക്കലിലെ വീട്ടിലായിരുന്നു താമസം. ബി.എസ്സി നഴ്‌സിംഗ് ബിരുദധാരിയായിരുന്ന ഷൈനി ജോലി കിട്ടാത്തതിലും വിവാഹമോചന കേസ് നീണ്ടുപോകുന്നതിലും ദുഖിതയായിരുന്നുവെന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ഷൈനി സുഹൃത്തിനയച്ചതായിരുന്നു ശബ്‌ദ സന്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SHYNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL