
അമലഗിരി: ബിഷപ്പ് കുര്യാളശ്ശേരി കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ച നേത്രോന്മീലനം പരിപാടി വിജയകരമായി പൂർത്തീകരിച്ചു. കോളേജിലെ വിദ്യാർത്ഥിനികളും അദ്ധ്യാപകരും അനദ്ധ്യാപകരും നേത്രദാനസമ്മതപത്രം കോട്ടയം മെഡിക്കൽ കോളേജിന് സമർപ്പിച്ചു. പ്രിൻസിപ്പൽ ഡോ.മിനി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ.മഞ്ജു ജേക്കബ്, വജ്രജൂബിലി കമ്മിറ്റിയുടെ കോർഡിനേറ്റർമാരായ ഡോ.സ്റ്റാർലെറ്റ് മാത്യു, ആഷ സൂസൻ മാത്യു, ഷെറിൻ ജോർജ് , വിദ്യാർത്ഥിനി പ്രതിനിധികളായ ഡിലാനാ ഡിക്രൂസ്, ലിസ്ബത് ജോൺ, സ്വാബിറ സലീം തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |