SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

മന്ത്രിസഭ നാലാംവാർഷികം: വിപുലമായ പരിപാടികൾ

vnv

കോട്ടയം : സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികം ജില്ലയിൽ വിപുലമായ പരിപാടികളോടെ നടത്തും. എന്റെ കേരളം പ്രദർശന വിപണനമേള ഏപ്രിൽ 25 മുതൽ മേയ് 1 വരെ നാഗമ്പടം മൈതാനത്ത് നടക്കും. സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കൂടിക്കാഴ്ച ഏപ്രിൽ 29 ന് രാവിലെ 10.30 മുതൽ ഈരയിൽക്കടവ് ആൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. മന്ത്രി വി.എൻ. വാസവൻ ചെയർമാനായും, ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോട്ടയം നഗരസഭാദ്ധ്യക്ഷ, എം.ജി സർവകലാശാല വൈസ് ചാൻസലർ തുടങ്ങിയവർ വൈസ് ചെയർമാന്മാരുമായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സംഘാടകസമിതി ജനറൽ കൺവീനറും , ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ കൺവീനറുമാണ്. കെ.പി.എസ്. മേനോൻ ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും കലാ, സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL