
ചിറക്കടവ് : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഇഞ്ചി, മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു.
ആറുമാസം കൊണ്ട് വിളവെടുക്കാവുന്ന പ്രഗതി, പ്രതിഭ വിഭാഗത്തിൽപ്പെട്ട മഞ്ഞൾ വിത്തുകളും വരദ വിഭാഗത്തിൽപ്പെട്ട ഇഞ്ചിയുമാണ് വിതരണം ചെയ്തത്. ഏഴുലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ചിറക്കടവ് കൃഷിഭവനിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷാജി പാമ്പൂരി അദ്ധ്യക്ഷത വഹിച്ചു. പി.എം. ജോൺ, ബി. രവീന്ദ്രൻനായർ, ശ്രീജിത് വെള്ളാവൂർ, മിനി സേതുനാഥ്, സിമി ഇബ്രാഹിം, പ്രജിതപ്രകാശ്, ശ്രീജ മോഹൻ, എസ്.ശ്രീദേവി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |