SignIn
Kerala Kaumudi Online
Thursday, 22 October 2026 4.51 PM IST

കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് 10 പേർക്ക് പരിക്ക്

ksrtc

പാലാ : ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ കുമ്മണ്ണൂരിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 10 പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം. കോട്ടയത്ത് നിന്ന് കട്ടപ്പനയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇടുക്കി സ്വദേശി എബിൻ ജെയിംസ് (22), തൊടുപുഴ സ്വദേശി ഡിയോണ ജോസ് (14), പാക്കിൽ സ്വദേശിനി വിജയകുമാരി (58), കൂത്താട്ടുകുളം സ്വദേശി ജോർജ് (60), തുടങ്ങാനാട് സ്വദേശികളും അമ്മയും മകനുമായ അജിത (43), അനന്ദു (12) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL