SignIn
Kerala Kaumudi Online
Thursday, 22 October 2026 5.28 PM IST

ലിയോറ ഫെസ്​റ്റ് സംഘടിപ്പിച്ചു

pt-subash

വൈക്കം : കുട്ടികളിലെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും, പരിശീലനവും, പ്രോത്സാഹനവും നൽകി ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും നടക്കുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈക്കം നഗരസഭ സി.ഡി.എസ് ബാലസഭ ലിയോറ ഫെസ്​റ്റ് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സൽബി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാന്മാരായ എൻ. അയ്യപ്പൻ, സിന്ധു സജീവൻ, ബിന്ദു ഷാജി, കൗൺസിലർ പി.ഡി. ബിജിമോൾ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, മിനി പ്രസന്നൻ, വിജയ കുമാരി, വിജയ് രാജേഷ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL