SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

ജില്ലയിൽ ആറ് ബഡ്സ് സ്‌കൂളുകൾ കൂടി

buds

കോട്ടയം : ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ജില്ലയിൽ ആറ് ബഡ്സ് സ്‌കൂളുകൾ കൂടി ആരംഭിക്കും. മീനച്ചിൽ, എലിക്കുളം, വെള്ളൂർ, പള്ളിക്കത്തോട്, കുറിച്ചി, തിരുവാർപ്പ് എന്നിവിടങ്ങളിലാണ് പുതിയ സ്കൂളുകൾ. ഇതോടെ 12 ബഡ്സ് സ്കൂളുകളാവും. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക വിദ്യാഭ്യാസം നൽകുന്ന സ്കൂളിൽ അഞ്ചുമുതൽ 18 വയസുവരെ പ്രായമുള്ളവർക്ക് സവിശേഷ വിദ്യാഭ്യാസം നൽകുന്നു. 18 കഴിഞ്ഞവർക്ക് ബഡ്സ് റീഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലൂടെ പ്രാദേശിക പുനരധിവാസവും തൊഴിൽ പരിശീലനവും നൽകുന്നുണ്ട്.
ഒരു അദ്ധ്യാപകന്റെയും ആയയുടെയും സേവനമാണ് സ്‌കൂളുകളിൽ ഉണ്ടാവുക. കുട്ടികൾക്കുള്ള ഭക്ഷണ വാഹനസൗകര്യവുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL