SignIn
Kerala Kaumudi Online
Thursday, 22 October 2026 5.46 PM IST

അവധിക്കാല പരിശീലനം

tb-vijayan

വൈക്കം: അക്കരപ്പാടം ഗവൺമെന്റ് യു.പി സ്‌കൂളിൽ കുട്ടികളുടെ അവധിക്കാല പരിശീലനം ആരംഭിച്ചു. വൈക്കം ഡിവൈ. എസ്.പി ടി.ബി.വിജയൻ ഉദ്ഘാടനം ചെയ്തു. മുൻ സ്‌പോർട്സ് അതോറി​റ്ററി ഒഫ് ഇന്ത്യ വുമൺസ് ഫുട്ബാൾ പരിശീലകൻ ജോമോൻ ജേക്കബിന്റെ നേതൃത്വത്തിലാണ് സൗജന്യ പരിശീലനം. സ്​റ്റേ​റ്റ് ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ചവർക്കാണ് പരിശീലനം. ചടങ്ങിൽ വാർഡ് മെമ്പർ ടി.പ്രസാദ്, സ്‌കൂൾ ഹെഡ്മാസ്​റ്റർ ഇ.ആർ.നടേശൻ, പി.ടി.എ പ്രസിഡന്റ് കവിത സുമേഷ്, എസ്.എം.സി മെമ്പർ കെ. ലക്ഷ്മണൻ, എം.മഹിമ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL