SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

സെന്റ് മൈക്കിൾസ് ഓവറാൾ ചാമ്പ്യന്മാർ

kudavechoor

വൈക്കം : വൈക്കം ഉപജില്ല കലോത്സവത്തിൽ തുടർച്ചയായ ഒൻപതാം തവണയും കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 59പോയിന്റോടെ എൽ.പി വിഭാഗത്തിൽ ഓവറാൾ നാലാം സ്ഥാനവും, 80പോയിന്റോടെ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 242പോയിന്റോടെ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 215പോയിന്റോടെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃതോത്സവത്തിൽ 82 പോയിന്റോടെ രണ്ടാം സ്ഥാനവും നേടിയാണ് വിജയം ആവർത്തിച്ചത്. അഞ്ഞൂറോളം കുട്ടികളാണ് കലോത്സവത്തിൽ മാറ്റുരച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL