SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

കർഷകർ രാജ്യത്തിന്റെ  ഡ്രൈവർമാർ  

ram

രാമപുരം: കർഷകർ രാജ്യത്തിന്റെ ഡ്രൈവർമാരാണെന്നും ഏറ്റവും നല്ല പണി കൃഷിയാണെന്നും പാലാ രൂപതാ മെത്രാൻ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോനാ പള്ളി മൈതാനിയിൽ നടക്കുന്ന കാർഷിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. കെ.എം. തോമസ് കോയിപ്പിള്ളിൽ, ജോൺ കച്ചിറമറ്റം, തോമസ് മാടപ്പാട്ട്, സോണി ഏറത്ത് എന്നിവരെ ആദരിച്ചു. മാണി സി. കാപ്പൻ എം.എൽ.എ അനുമോദന പ്രസംഗവും ഉപകാരസമർപ്പണവും നടത്തി. ബിനു മാണിമംഗലം, ഡോ. കെ.കെ. ജോസ് കരിപ്പാക്കുടിയിൽ, ഫാ. ജോസ് തറപ്പേൽ, ഫാ. മാത്യു പുളിയ്ക്കപ്പറമ്പിൽ, സജിമോൻ മിറ്റത്താനി, സിബി മുണ്ടപ്ലാക്കൽ, സ്വപ്ന റോസ് മാത്യു കുര്യാലപ്പുഴ, സിബി തോമസ് കോയിപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL