SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

ജില്ലയിലേക്ക് ആദ്യമായി, ആവേശത്തിൽ എൻ.ഡി.എ.... മോദി പ്രഭാവം  ​​​​​​​വോട്ടാകുമോ

bjp

കോട്ടയം : പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ജില്ലയിൽ എത്തുമ്പോൾ അടിമുടി ആവേശത്തിലാണ് എൻ.ഡി.എ ക്യാമ്പ്. പാലായിലാണ് മോദിയുടെ വരവെങ്കിലും എ ക്ളാസ് മണ്ഡലങ്ങളായ കാഞ്ഞിരപ്പള്ളിയിലും, പൂഞ്ഞാറിലും മോദി എഫക്ട് ആഞ്ഞടിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പാലാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ ജോർജ് കുര്യൻ, പി.സി.ജോർജ്, ഷോൺ ജോർജ് എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് പ്രധാനമെങ്കിലും ജില്ലയിലാകമാനമുള്ള പ്രവർത്തകരെ എത്തിച്ച് ശക്തിതെളിയിക്കേണ്ടത് നേതാക്കളുടെ അഭിമാന പ്രശ്നമാണ്. ഇതിനായി സംഘടനാ സംവിധാനവും കൂടുതൽ ശക്തമാക്കി. സംഘടനയ്ക്കുള്ളിലുള്ള അസ്വാസര്യങ്ങളുടെ കെട്ടഴിക്കാനും മോദിയുടെ വരവ് ഗുണം ചെയ്യും. പ്രധാനമന്ത്രിയുടെ വരവോടെ ചർച്ചയിൽ ബി.ജെ.പിയും സ്ഥാനാർത്ഥികളും മാത്രം നിറയുന്നതും ഗുണമാകുമെന്ന് കുരുതുന്നവരുണ്ട്.

ക്രിസ്ത്യൻ വോട്ടുകളിൽ കണ്ണ്
ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മേൽക്കോയ്മയുള്ള മണ്ഡലത്തിൽ മോദിയെത്തുന്നത് ആവിഭാഗത്തിൽ നിന്നുള്ള വോട്ടുകൾ കൂടി സ്വാംശീകരിക്കാൻ സഹായിക്കുമെന്ന് ബി.ജെ.പി കരുതുന്നു. മറ്റ് പാർട്ടികളിൽ നിന്ന് കൂടുതൽ പേർ ബി.ജെ.പിയിൽ ചേർന്നിട്ടുള്ള രണ്ട് മണ്ഡലങ്ങളായ വൈക്കത്തും, ചങ്ങനാശേരിയിലും മോദി ഇഫക്ട് ഇനിയും ആളെക്കൂട്ടുന്നതിന് ഭാവിയിൽ ഗുണകരമാകുമെന്നാണ് വിശ്വാസം. ആടി നിൽക്കുന്ന വോട്ടുകളും നിഷ്പക്ഷ വോട്ടുകളും വികസനത്തിന് മാത്രം വോട്ടു ചെയ്യുന്നവരുമെല്ലാം മോദി പ്രഭാവത്താൽ ബി.ജെ.പിയ്ക്കൊപ്പം എത്തുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

ചടുലമായി സംഘടനാ സംവിധാനം

 നിഷ്പക്ഷരായ മോദി ആരാധകരുടെ വോട്ട്

 ഓരോ മണ്ഡലത്തിലേയും വോട്ടു വർദ്ധന

മോദിയെ കാണാൻ എത്തുന്നവരിലുണ്ടാക്കുന്ന മാറ്റം

മോദിയുടെ വികസന പ്രഖ്യാപനങ്ങളിലെ പ്രതീക്ഷകൾ

കനത്ത സുരക്ഷയിൽ പാലാ

ഏപ്രിൽ നാലിന് മോദിയെത്തുമ്പോൾ കനത്ത സുരക്ഷാ മുന്നൊരുക്കത്തിലാണ് പാലായും പരിസരവും. കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മൂന്നാഴ്ചയിലേറെയായി പാലായിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL