
വൈക്കം : യുവകലാസാഹിതി ഷാർജ ഘടകവും യുവകലാസാഹിതി വൈക്കം മണ്ഡലം കമ്മിറ്റിയും ചേർന്ന് ഏർപ്പെടുത്തിയ വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്‌കാരത്തിന് ഡോ.ഷീജ വക്കം അർഹയായി. ഷീജ വക്കത്തിന്റെ 'ഊരുക്കു പോകലാം കണ്ണേ' എന്ന കാവ്യസമാഹാരമാണ് സമ്മാനാർഹമായ കൃതി. ഇരുപത്തിയ്യായിരം രൂപയും സത്യജിത് ഇബ്ൻ തയ്യാറാക്കിയ മെമെന്റോയും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം. വൈക്കം ചന്ദ്രശേഖരൻ നായരുടെ 21-ാം ചരമദിനമായ ഏപ്രിൽ 13 ന് വൈക്കം ഗാന്ധിസ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ അവാർഡ് സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |