SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

നോ സ്‌മോക്കിംഗ്  ബോർഡില്ല,പിഴ

smoke

കോട്ടയം : പുകവലി പാടില്ലെന്ന ബോർഡ് പ്രദർശിപ്പിക്കാതിരുന്ന ധനകാര്യസ്ഥാപനത്തിന് കോടതി പിഴയിട്ടു. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള കെ.എൽ.എം ആക്‌സിവ ഫിൻവെസ്റ്റ് ലിമിറ്റഡ് രാമപുരം ബ്രാഞ്ചിനാണ് 200 രൂപ പിഴയിട്ടത്. രാമപുരം ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് മാത്യു കേന്ദ്ര പുകയില നിയന്ത്രണ നിയമം അനുസരിച്ച് പിഴ ചുമത്തിയെങ്കിലും സ്ഥാപനത്തിന്റെ മാനേജർ അടയ്ക്കാൻ വിസമ്മതിച്ചു. തുടർന്ന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. പൊതുജനങ്ങൾക്ക് പ്രവേശനമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നോ സ്‌മോക്കിംഗ് ബോർഡ് ഉണ്ടാവണമെന്ന് 2003ലെ കോട്പ നിയമം നിർദേശിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL