
കോട്ടയം : മലങ്കരസഭയുടെ ദേവാലയങ്ങളിൽ ഓശാന ഞായറോടെ വിശുദ്ധ വാരത്തിന് തുടക്കമാകും. സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ഓശാന ഞായർ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6.30 ന് പ്രഭാത നമസ്‌ക്കാരം. 7.30 ന് വിശുദ്ധ കുർബാന.
മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ മാനേജർ ഫാ.യാക്കോബ് റമ്പാൻ ഓശാന ഞായർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കോട്ടയം പഴയസെമിനാരിയിൽ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾക്ക് തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |