SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

സിമ്പിളല്ല, ജയത്തിനായി ഫൈറ്റിലാണ് മുന്നണികൾ

thiruvanchoor

കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ഒരു സ്ഥാനാർത്ഥിയ്ക്കും ഈസി വാക്കോവർ പറയാവുന്ന മണ്ഡലങ്ങൾ ജില്ലയിലില്ലാതായി. ആദ്യഘട്ടങ്ങളിൽ വൻ ജയം പ്രതീക്ഷിച്ചിരുന്ന പ്രമുഖ സ്ഥാനാർത്ഥികൾ പോലും പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ " ഈസിയല്ല കാര്യങ്ങൾ ടൈറ്റെന്ന് " പറഞ്ഞ് തുടങ്ങി. ഭൂരിപക്ഷം മണ്ഡലങ്ങളിലും പ്രവചനം അസാദ്ധ്യമെന്ന് വിശേഷിപ്പിക്കാവുന്ന ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പൂഞ്ഞാർ, ചങ്ങനാശേരി, പാലാ, ഏറ്റുമാനൂർ മണ്ഡലങ്ങളിലാണ് തീപാറും പോരാട്ടം. സിറ്റിംഗ് എം.എൽ.എമാർ മുൻകാല ഭൂരിപക്ഷം അവകാശപ്പെടുന്നില്ല. കോൺഗ്രസും, സി.പി.എമ്മും നേർക്കുനേർ ഏറ്റുമുട്ടുന്നത് കോട്ടയം,പുതുപ്പള്ളി, ഏറ്റുമാനൂർ മണ്ഡലങ്ങളിലാണ്. ഏറ്റുമാനൂരിൽ എൽ.ഡി.എഫിനായി രണ്ടാമൂഴം തേടി വി.എൻ.വാസവൻ ഇറങ്ങുമ്പോൾ മണ്ഡലം കൈപ്പിടിയിലൊതുക്കാൻ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് യു.ഡി.എഫിനായി കളം നിറഞ്ഞു. വാസവന് മുൻതൂക്കം പ്രവചിച്ചിരുന്നെങ്കിലും അവസാനലാപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. പാലായിൽ ത്രികോണപ്പോരാട്ടമാണ്. സിറ്റിംഗ് എം.എൽ.എ മാണി സി.കാപ്പനും, ജോസ് കെ.മാണിയും, ഷോൺ ജോർജും പ്രചാരണത്തിൽ ഏറെ മുന്നിലാണ്. എങ്ങനെയും മണ്ഡലം തിരിച്ചുപിടിക ജോസിന്റെ പ്രസ്റ്റീജാണ്. അട്ടിമറിയാണ് ഷോൺ ലക്ഷ്യമിടുന്നത്. പൂഞ്ഞാറിലും സമാന സ്ഥിതിയാണ്.സിറ്റിംഗ് എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ തളയ്ക്കാൻ പി.സി.ജോർജും, എം.ജെ.സെബാസ്റ്റ്യനും ആവനാഴിയിലെ അസ്ത്രങ്ങൾ മുഴുവൻ പ്രയോഗിക്കുകയാണ്. ചങ്ങനാശേരിയിൽ സിറ്റിംഗ് എം.എൽ.എ ജോബ് മൈക്കിളിന് ശക്തമായ വെല്ലുവിളിയായി കേരള കോൺഗ്രസിലെ വിനു ജോബും, എൻ.ഡി.എയിലെ ബി.രാധാകൃഷ്ണ മേനോനുമുണ്ട്. സഭ, എൻ.എസ്.എസ്, എസ്.എൻ.ഡി.പി വോട്ടുകളാകും ഫലം നിർണയിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിൽ മുൻതൂക്കം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഭൂരിപക്ഷം നിയമസഭാ സീറ്റുകളും നേടുമെന്നാണ് വലതുക്യാമ്പിന്റെ ആത്മവിശ്വാസം. എന്നാൽ നിയമസഭയിൽ ഇതൊന്നും ഏശില്ലെന്ന് ഇടത് ക്യാമ്പ് പറയുന്നു.

ഇനി അവധി ദിനങ്ങൾ

പെസഹ, ദു;ഖവെള്ളി ദിവസങ്ങളിൽ പരസ്യ പ്രചാരണമില്ലാത്തതിനാൽ ചുരുങ്ങിയ ദിവസങ്ങളേ ലഭിക്കൂ. അതിനുള്ളിൽ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും തങ്ങളുടെ സ്വാധീനം എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. നരേന്ദ്രമോദി, രാഹുൽഗാന്ധി, പിണറായി വിജയൻ തുടങ്ങിയ പ്രമുഖർ ജില്ലയെ ഇളക്കി മറിച്ചുള്ള പ്രചാരണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL