SignIn
Kerala Kaumudi Online
Thursday, 25 June 2026 12.55 AM IST

'സ്ത്രീ നാളങ്ങൾ'' പ്രകാശനം ചെയ്തു

book

പാലാ : മലയാള കാവ്യലോകം എന്നും സമ്പന്നതയിലാണെന്നും, ഓരോ കാലഘട്ടത്തിലും ഭാഷയ്ക്കും തെളിഞ്ഞ ഭാവനയ്ക്കും അനുസരിച്ചുള്ള പുതിയ കവിതകൾ ഇവിടെ പിറക്കുന്നുണ്ടെന്നും ഡോ. മുഞ്ഞിനാട് പത്മകുമാർ പറഞ്ഞു. ബിന്ദു രാധേഷിന്റെ ''സ്ത്രീ നാളങ്ങൾ'' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനം ഏഴുത്തുകാരൻ നാരായണൻ കാരനാട്ട് ഉദ്ഘാടനം ചെയ്തു. മഞ്ജു എൻ.കെ., കെ.എൻ. സുകുമാരൻ നായർ, സുമ ബി. നായർ, ശ്രീകുമാർ എൻ.എ. എന്നിവർ പ്രസംഗിച്ചു. പുസ്തകം എഴുത്തുകാരി നീതു പോൾസൺ ഏറ്റുവാങ്ങി. ഗ്രന്ഥകാരി ബിന്ദു രാധേഷ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL