SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

വോട്ടിംഗ് യന്ത്രങ്ങളുടെ അഡീഷണൽ റാൻഡമൈസേഷൻ

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും അഡീഷണൽ റാൻഡമൈസേഷൻ നടത്തി. 90 ബാലറ്റ് യൂണിറ്റുകൾ, 88 കൺട്രോൾ യൂണിറ്റുകൾ, 72 വിവി പാറ്റുകൾ എന്നിവയാണ് വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് റാൻഡമൈസേഷനിലൂടെ നൽകിയത്. തിരഞ്ഞെടുപ്പ് പരിശീലനത്തിനും വോട്ടർമാർക്കുള്ള ബോധവത്കരണത്തിനുമായി ഉപയോഗിച്ചിരുന്ന യന്ത്രങ്ങളാണ് ഇവ.

വീട്ടിൽ വോട്ട് ചെയ്തത് 11,920 പേർ

കോട്ടയം : ജില്ലയിൽ വീട്ടിൽ വോട്ട് രേഖപ്പെടുത്തിയത് 11,920 പേർ. 85 വയസ് പിന്നിട്ടവരും, ശാരീരിക വെല്ലുവിളി നേരിടുന്നവരുമായ വോട്ടർമാരുടെ വിഭാഗത്തിലുള്ളവർ ആണ് വീടുകളിൽ വോട്ട് ചെയ്തത്. ഈ രണ്ടുവിഭാഗങ്ങളിലുമായി 16,562 പേരാണ് വീട്ടിൽ വോട്ടിന് അപേക്ഷ നൽകിയത്. നാളെ പൂർത്തിയാകും. ഒൻപതു മണ്ഡലങ്ങളിലായി 200 പോളിംഗ് സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL