SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടിംഗ് കേന്ദ്രങ്ങൾ അവധി ദിവസങ്ങളിലും

vote

കോട്ടയം: അവശ്യ സേവന വിഭാഗങ്ങളിൽപ്പെട്ടവർക്കും പോളിംഗ് തിരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കുന്നവർക്കുമായി ഏർപ്പെടുത്തിയ വോട്ടിംഗ് കേന്ദ്രങ്ങൾ അവധി ദിവസങ്ങളായ ഇന്നും, നാളെയും, ഞായറാഴ്ചയും ഉൾപ്പെടെ പ്രവർത്തിക്കും.

അവശ്യ സേവന വിഭാഗങ്ങളിൽപ്പെട്ടവർക്ക് ആറുവരെയും പോളിംഗ് തിരഞ്ഞെടുപ്പ് ചുമതലയുള്ളവർക്ക് എട്ടുവരെയും നിശ്ചിത കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാം. രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് സമയം.

പൊലീസ്, ഫയർഫോഴ്‌സ്, ജയിൽ, എക്‌സൈസ്, മിൽമ, വാട്ടർ അതോറിട്ടി, കെ.എസ്.ആർ.ടി.സി, ട്രഷറി സേവനങ്ങൾ, ഹെൽത്ത് സർവീസ്, വനം ഉദ്യോഗസ്ഥർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, തപാൽ, വോട്ടിംഗ് ദിവസത്തെ കവറേജിന് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയിട്ടുള്ള മാദ്ധ്യമപ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നീ 14 വിഭാഗങ്ങളാണ് അവശ്യസർവീസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവരിൽ ഫോം 12 ഡി വഴി അപേക്ഷിച്ചവർക്ക് തങ്ങൾക്ക് വോട്ടുള്ള നിയോജകമണ്ഡലങ്ങളുടെ പോസ്റ്റൽ വോട്ടിംഗ് സെന്ററുകളിലെത്തി (പി.വി.സി) വോട്ട് ചെയ്യാം.

നിയോജക മണ്ഡലങ്ങളിലെ പി.വി.സികൾ
പാലാ : കാർമ്മൽ പബ്ലിക് സ്‌കൂൾ പാലാ
കടുത്തുരുത്തി : സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പാലാ
വൈക്കം : സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എച്ച്.എസ്.എസ്
ഏറ്റുമാനൂർ : സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് അതിരമ്പുഴ
കോട്ടയം : സി.എം.എസ് കോളേജ് കോട്ടയം
പുതുപ്പള്ളി : ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂൾ
ചങ്ങനാശേരി : എസ്.എച്ച്. ഹയർ സെക്കൻഡറി സ്‌കൂൾ
കാഞ്ഞിരപ്പള്ളി : സെന്റ് ഡൊമിനിക്‌സ് കോളേജ്
പൂഞ്ഞാർ : സെന്റ് ജോർജ് കോളേജ്, അരുവിത്തുറ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL