SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

ജില്ലയിൽ വിഷുവിപണി സജീവം പൂത്തുലഞ്ഞ് കണിക്കൊന്ന, മനം നിറയെ പ്രതീക്ഷ

krishna

കോട്ടയം: വീഥികളിൽ പൂത്തുലഞ്ഞ് കണിക്കൊന്നകൾ... പാതയോരങ്ങളിൽ കൃഷ്ണവിഗ്രഹങ്ങൾ... കണിവെള്ളരി കച്ചവടവും തകൃതി. ഐശ്വര്യത്തിന്റെ പുതുനാമ്പുകളേകി വിഷുവിനെ വരവേൽക്കുകയാണ് നാടും നഗരവും.കണികാണാൻ കൃഷ്ണ വിഗ്രഹവുമായി രാജസ്ഥാൻ സ്വദേശികൾ നിരത്തിലെത്തി. കൃഷ്ണ വിഗ്രഹങ്ങൾക്ക് 250 രൂപ മുതൽ 800 വരെയാണ് വില. തലയോലപ്പറമ്പിലാണ് വിഗ്രഹങ്ങൾ നിർമ്മിയ്ക്കുന്നത്. ഇവിടെ നിന്നും ജില്ലയുടെ പലഭാഗങ്ങളിലേയ്ക്കും വില്പനയ്ക്കായി എത്തിക്കുകയാണ്. വിഷുക്കണിയ്ക്കായി മഞ്ഞയും ചുവപ്പും കലർന്ന കണിവെള്ളരികൾ മാർക്കറ്റിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. വിലവർദ്ധന മുന്നിൽകണ്ട് ദിവസങ്ങൾക്ക് മുമ്പുതന്നെ കണിവെള്ളരി വാങ്ങാനെത്തുന്നവരുമുണ്ട്. 30 രൂപ മുതലാണ് വില.

അത് കണ്ണിന് വിരുന്നാണ്


പാതയോരങ്ങളിൽ പൂത്തുനിൽക്കുന്ന കണിക്കൊന്നകൾ വിരുന്നൊരുക്കുകയാണ്. വേനൽചൂട് രൂക്ഷമായതോടെ മാർച്ചിൽ തന്നെ കണിക്കൊന്നകൾ പൂത്തു. വിഷുവിന് ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കേ കണിക്കൊന്ന പൂർണമായും പൂത്തുനിൽക്കുന്ന സ്ഥിതിയാണ്. വേനൽമഴയിൽ പൂവുകൾ കൊഴിയുന്നുണ്ട്. ഒർജിനലിനെ വെല്ലുന്ന പ്ലാസ്റ്റിക് പൂവും വിപണിയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, VISHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL