SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.24 AM IST

ഇ ചെലാൻ മെഗാ അദാലത്ത്

കോട്ടയം: മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി 20 മുതൽ 25 വരെ ഇചെലാൻ മെഗാ അദാലത്ത് നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോട്ടയം ആർ.ടി ഓഫീസിലും, കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ.ടി ഓഫീസിലും ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, ഉഴവൂർ സബ് ആർ.ടി ഓഫീസുകളിലുമാണ് മെഗാ അദാലത്ത്. 2024 ഡിസംബർ 31 വരെ ഇചെലാൻ നിലവിലുള്ള വാഹനങ്ങൾക്ക് ഇ ചെലാന്റെ 50 ശതമാനം തുക അടച്ച് തീർപ്പാക്കാം. ചെലാൻ അടക്കാതെ കോടതിയിലേയ്ക്ക് പോയ കേസുകളിലും ഈ സേവനം പ്രയോജനപ്പെടുത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL