SignIn
Kerala Kaumudi Online
Monday, 27 July 2026 12.36 PM IST

കുട്ടികൾക്കായി പുസ്തകാസ്വാദന മത്സരം

കോട്ടയം: കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനായി വര ആർട്ട് ഗാലറി, ലോക പുസ്തക വായനാദിനത്തോടനുബന്ധിച്ച് അവധിക്കാല പുസ്തകാസ്വാദന മത്സരം സംഘടിപ്പിക്കുന്നു. തേക്കിൻകാട് ജോസഫ് രചിച്ച സയൻസ് ഫിക്ഷൻ 'സൂപ്പർ ബോയ് രാമു' (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ആസ്വാദനമാണ് മത്സര വിഷയം. മികച്ച ആസ്വാദനമെഴുതുന്ന അഞ്ച് കുട്ടികൾക്ക് 2,000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. ആസ്വാദനം ഇംഗ്ലീഷിലായിരിക്കണം. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകും. 10 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ആസ്വാദനം പി.ഡി.എഫ് ഫോർമാറ്റിൽ ലഭിക്കേണ്ട അവസാന തീയതി:മെയ് 15. ഇതിനായി 899 രൂപ മുഖവിലയുള്ള പുസ്തകം വര ഗാലറിയിൽ നിന്ന് 600 രൂപയ്ക്ക് തപാലിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 93870 73135.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL