SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

ടെയ്‌ലേഴ്‌സ് അസോ. ജില്ല കൺവെൻഷൻ

tail

വൈക്കം : തയ്യൽ തൊഴിലാളികളുടെ സർഫീസ് പെൻഷൻ അടിയന്തരമായി നടപ്പിലാക്കണമെന്ന് ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. തലയോലപ്പറമ്പ് സെൻ ജോർജ് പാരിഷ് ഹാളിൽ കെ.എസ്.സോമൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ജി.സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് മെമ്പർ ടി.ആർ.നളിനാക്ഷൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി.ജി.ഉഷാകുമാരി, ട്രഷറർ എം.ബി.മുഹമ്മദ്കുട്ടി, ജില്ലാ ജോ.സെക്രട്ടറി വൽസമ്മ, വി.കെ.കരുണാകരൻ നായർ, സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL